SignIn
Kerala Kaumudi Online
Sunday, 20 September 2026 12.44 PM IST

സ്റ്റേഷൻ കടവ്,കൊച്ചുവേളി റെയിൽവേ ഓവർബ്രിഡ്ജുകൾ യാഥാർത്ഥ്യമാകും

തിരുവനന്തപുരം: കഴക്കൂട്ടം സ്റ്റേഷൻ കടവിലും കൊച്ചുവേളിയിലും റെയിൽവേ ഓവർ ബ്രിഡ്ജുകൾ നിർമ്മിക്കുമെന്ന് വി.മുരളീധരൻ എം.എൽ.എ അറിയിച്ചു. ഇതുസംബന്ധിച്ച നിവേദനം കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് നൽകും. അദ്ദേഹം ഇക്കാര്യം പരിഗണിക്കുമെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്. പദ്ധതിക്ക് അംഗീകാരം ലഭിച്ചാൽ ടെൻഡർ ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കും.

അപ്രോച്ച് റോഡുകളുടെ നിർമ്മാണത്തിന് ഐ.എസ്.ആർ.ഒ കൂടി സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.രണ്ട് ഓവർബ്രിഡ്ജുകൾ വരുന്നതോടെ ഗതാഗതം കൂടുതൽ സുഗമമാകുമെന്ന് വി.മുരളീധരൻ പറഞ്ഞു.

വേളി - കഴക്കൂട്ടം റോഡിലെ സ്റ്റേഷൻ കടവ് ലെവൽ ക്രോസിംഗിൽ ഓവർബ്രിഡ്ജ് നിർമ്മിക്കാൻ റെയിൽവേ ബഡ്ജറ്റിൽ അനുമതി ലഭിച്ചെങ്കിലും,മണ്ണ് പരിശോധനയ്ക്ക്‌ശേഷം ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.വിക്രം സാരാഭായ് സ്‌പേസ് സെന്റർ,തുമ്പ, കഴക്കൂട്ടം ഇൻഫോടെക് പാർക്കുകൾ, ലുലു മാൾ തുടങ്ങിയ പ്രധാനകേന്ദ്രങ്ങളിലേക്ക് ബന്ധിപ്പിക്കുന്ന റോഡായതിനാൽ ഈ റെയിൽവേ ഗേറ്റ് അടച്ചിടുമ്പോൾ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കാണ് പ്രദേശത്തുണ്ടാകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, DDD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL