
പാലോട്: നന്ദിയോട് പഞ്ചായത്തിലെ ചൂടൽ കേന്ദ്രമായി പ്രവർത്തിക്കുന്ന 1983ൽ ആരംഭിച്ച കലാകായിക സംഘടനയായ എൻ.എം.എ.സിയിലെ കുട്ടികൾക്ക് കളിച്ചുവളരാൻ സ്ഥലമില്ല.കായിക രംഗത്ത് വളരെയേറെ നേട്ടങ്ങൾ കൈവരിച്ചിട്ടും പ്രവർത്തനം തുടങ്ങി അരനൂറ്റാണ്ടിനടുത്തെത്തിയിട്ടും സ്വന്തം കളിസ്ഥലം യാഥാർത്ഥ്യമായിട്ടില്ല.
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഫണ്ടുപയോഗിച്ച് ചൂടലിൽ കളിസ്ഥലം നിർമ്മിച്ചാൽ കായികതാരങ്ങളെ വളർത്തിയെടുക്കാനും പ്രതിരോധ സേനകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകാനുമാകുമെന്ന് സെക്രട്ടറി കൃഷ്ണരാജ് പറഞ്ഞു.
ചൂടലിന്റെ കായികപ്പെരുമ....
കബഡി,ഖോഖോ,കിളിത്തട്ട് എന്നീ കായികയിനങ്ങൾക്ക് മികച്ച പരിശീലനം നൽകുകയും ടൂർണമെന്റുകൾ നടത്തുകയും ചെയ്തിരുന്നു.അതിൽ കബഡിയിൽ സംസ്ഥാനത്തിനകത്തും പുറത്തും നിരവധി മെഡലുകൾ നേടിയതും ചൂടലിലെ ചുണക്കുട്ടികളായിരുന്നു. 1987ൽ നെടുമങ്ങാട് നടന്ന സംസ്ഥാന ടൂർണമെന്റിൽ കബഡിയിൽ പൊലീസ് ടീമിനെ പരാജയപ്പെടുത്തിയാണ് എൻ.എം.എ.സി വെന്നിക്കൊടി പാറിച്ചത്.അന്ന് പൊലീസ് ടീമിന്റെ പരിശീലകനായിരുന്ന ദിവാകരൻ എൻ.എം.എ.സിയിലെ പ്രതിഭകളെ കണ്ടെത്തുകയും ശാസ്ത്രീയമായി പരിശീലനം നൽകാൻ മുന്നോട്ട് വരികയും ചെയ്തു.ഇതറിഞ്ഞ സ്പോർട്സ് കൗൺസിൽ കബഡി അസോസിയേഷൻ മുഖേന ക്ലബിന് കൗൺസിൽ അഫിലിയേഷൻ ലഭ്യമാക്കി.1988 മുതൽ ജില്ല ചാമ്പ്യൻഷിപ്പിൽ പുരുഷ-വനിതാ വിഭാഗങ്ങളിലായി നാല് സെക്ഷനുകളിൽ (മിനി,സബ്ജൂനിയർ,ജൂനിയർ,സീനിയർ)
പരിശീലനത്തിന് ഇടമില്ല
2005വരെ ചൂടലിലെ കായിക പ്രേമികൾ സ്വകാര്യവസ്തുവിൽ കളിസ്ഥലം നിർമ്മിക്കാൻ സ്ഥലം വിട്ടുനൽകിയിരുന്നു.പലയിടങ്ങളി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |