
കുന്നത്തുകാൽ: അരുവിപ്പുറത്ത് ഗുരുദേവ ഭക്തരുടെ സഹായത്തോടെ സജ്ജമാക്കുന്ന ഭക്തനികുഞ്ജത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു. രണ്ടാം ഭാഗത്തിന്റെ രണ്ടാം നിലയുടെ കോൺക്രീറ്റ് പൂർത്തിയായി. ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്ന ഭക്തർക്ക് വിശ്രമിക്കാനും താമസിച്ച് പ്രാർത്ഥിക്കാനും സൗകര്യമൊരുക്കുന്നതിനാണ് അരുവിപ്പുറം ക്ഷേത്രാങ്കണത്തിൽ കെട്ടിടം നിർമ്മിക്കാൻ തീരുമാനിച്ചത്.
ഗുരുദേവ ഭക്തരുടെ സഹായത്തോടെ നിർമ്മിച്ച മൂന്നുനില മന്ദിരം ഒരുവർഷം മുമ്പ് ഭക്തർക്കായി സമർപ്പിച്ചിരുന്നു. സന്ദർശകരുടെ എണ്ണം ദിനംപ്രതി കൂടിവരുന്ന സഹചര്യത്തിലാണ് വീണ്ടും ഒരു മന്ദിരം കൂടി നിർമ്മിക്കാൻ തീരുമാനിച്ചത്. പുതിയ കെട്ടിടത്തിന്റെ ഒന്നാം നില തുറന്ന ഹാളാണ്. അവിടെ വിശ്രമിക്കാൻ കഴിയുന്ന തരത്തിലുള്ള പ്രാഥമിക സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. രണ്ടും മൂന്നും നിലകളിൽ ടോയ്‌ലെറ്റ് സൗകര്യമുള്ള മൂന്ന് മുറികൾ വീതമുണ്ടാകും. മൂന്ന് നിലകളിലുള്ള പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിക്കാൻ ഏവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് സ്വാമി സാന്ദ്രാനന്ദ അഭ്യർത്ഥിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |