
നെടുമങ്ങാട് : 'ഉന്നതവിദ്യാഭ്യാസം എല്ലാവർക്കും" എന്ന ലക്ഷ്യം മുൻനിറുത്തി ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ നെടുമങ്ങാട് നഗരസഭ ഉന്നത വിദ്യാഭ്യാസവും നവലോക വീക്ഷണവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.കുടുംബശ്രീ-ആശ,അങ്കണവാടി പ്രവർത്തകർ,ഹരിതകർമ്മ സേനാംഗങ്ങൾ,കൗൺസിലർമാർ,വിദ്യാഭ്യാസ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.അഡ്വ.ജി.ആർ.അനിൽ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു.ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ.ജഗതിരാജ്.വി.പി അദ്ധ്യക്ഷത വഹിച്ചു.നഗരസഭ ചെയർമാൻ അഡ്വ.ആർ.ജയദേവൻ സ്വാഗതം പറഞ്ഞു.ഡോ.ഗീത കെ.എൽ, ഡോ.ജ്യോതിലക്ഷ്മി,ഡോ.ഇന്ദു.ജി.ദാസ് എന്നിവർ ക്ലാസ് നയിച്ചു.നഗരസഭ വൈസ് ചെയർപേഴ്‌സൺ അഡ്വ.ലക്ഷ്മി,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ സി.സാബു,എസ്.എസ്.ബിജു,എം.ശ്രീകേശ്,ലിസി വിജയൻ,സബീനാബീവി,മുനിസിപ്പൽ സെക്രട്ടറി എസ്.കുമാർ തുടങ്ങിയവർ സംസാരിച്ചു.അസി.പ്രൊഫസർ അഖില.എ.കെ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |