SignIn
Kerala Kaumudi Online
Wednesday, 05 August 2026 4.44 PM IST

നോക്കുകുത്തിയായി സിഗ്നൽ; കണ്ണാശുപത്രി ജംഗ്ഷനിൽ റോഡ് മുറിച്ചുകടക്കൽ ദുഷ്‌കരം

തിരുവനന്തപുരം: കണ്ണാശുപത്രി ജംഗ്ഷനിലെത്തിയാൽ പിന്നെ റോ‌ഡ് മുറിച്ച് കടക്കണമെങ്കിൽ വലഞ്ഞതുതന്നെ. സിഗ്നൽ പ്രവർത്തന

രഹിതമായതോടെ ഏറെനേരം കാത്തുനിൽക്കേണ്ട അവസ്ഥയാണ്.

ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങുന്നവർക്കും പ്രായമായ രോഗികൾക്കും കാഴ്ചക്കുറവുള്ളവർക്കും ജംഗ്ഷൻ കടക്കുക വലിയ വെല്ലുവിളിയാണ്. അമിതവേഗത്തിൽ പാഞ്ഞുപോകുന്ന വാഹനങ്ങൾക്കിടയിലൂടെയാണ് രോഗികളിൽ പലരും റോഡ് മുറിച്ചുകടക്കുന്നത്. ജീവൻ അപകടത്തിലാകുന്ന സാഹചര്യമാണെന്നാണ് രോഗികളുടെ കൂടെയുള്ളവർ പറയുന്നത്.

സിഗ്നൽ പ്രവർത്തിക്കാത്തതിനാൽ വാഹനങ്ങൾ അമിത വേഗത്തിലാണ് കടന്നുപോകുന്നത്. ചിലസമയങ്ങളിൽ സിഗ്നൽ കത്തുമെങ്കിലും കുറച്ച് കഴിയുമ്പോൾ തനിയെ ഓഫാകുമെന്നാണ് സമീപവാസികൾ പറയുന്നത്. തിരക്കേറിയ സമയങ്ങളിൽ ഇവിടെ ഗതാഗതക്കുരുക്കും രൂക്ഷമാണ്.

ട്രാഫിക് പൊലീസിനെയും കാണാനില്ല

സിഗ്നൽ തകരാറിലായ സാഹചര്യത്തിലും ട്രാഫിക് പൊലീസിന്റെ സാന്നിദ്ധ്യം പലപ്പോഴുമില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇതേക്കുറിച്ച് നിരവധി തവണ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. സിഗ്നൽ പൂർണമായി പ്രവർത്തന ക്ഷമമാക്കാനോ ആവശ്യമായ സമയങ്ങളിൽ ട്രാഫിക് പൊലീസിനെ നിയോഗിക്കാനോ നടപടിയുണ്ടായിട്ടില്ല.

ആവശ്യങ്ങൾ

 കാൽനട യാത്രക്കാർക്കായി

സിഗ്നൽ സ്ഥാപിക്കുക

 സ്ഥിരമായി ട്രാഫിക് പൊലീസ് വേണം

 വേഗ പരിധി നടപ്പാക്കുക

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL