റാന്നി: വെള്ളം കയറിയ റാന്നി ബ്ലോക്ക് പടി-കോഴഞ്ചേരി റോഡിലെ പുതമൺ പുതിയ പാലത്തിന്റെ അപ്രോച്ച് റോഡ് വിണ്ടുകീറി താഴ്ന്നു. റോഡിന്റെ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായതേയുള്ളു. പുതമൺ കരയോട് ചേർന്ന ഭാഗത്താണ് വെള്ളമിറങ്ങിയതോടെ അപകടാവസ്ഥ കണ്ടത്. റോഡിൽ വൻ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടതോടെ യാത്രക്കാർ ആശങ്കയിലാണ്. പഴയ പാലത്തിന്റെ തൂണുകൾ താഴ്ന്നതിനെ തുടർന്നാണ് തൊട്ടടുത്ത് പുതിയ പാലം നിർമ്മിച്ചത്. പാലത്തിന്റെ പണികൾ അടുത്തിടെയാണ് പൂർത്തിയായത്. ചുരുങ്ങിയ നാളുകൾക്കുള്ളിൽത്തന്നെ അപ്രോച്ച് റോഡ് വിണ്ടുകീറിയത് നിർമ്മാണത്തിലെ അപാകത മൂലമാണെന്നാണ് നാട്ടുകാരുടെ ആരോപണം. അതേസമയം, പാലത്തിന് യാതൊരുവിധ അപകടഭീഷണിയുമില്ലെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടെന്നും പൊതുമരാമത്ത് അധികൃതർ അറിയിച്ചു.
റാന്നി കോഴഞ്ചേരി റോഡിലെ പുതമൺ പാലത്തിന് കാലപ്പഴക്കം മൂലം ബലക്ഷയം നേരിട്ടതോടെയാണ് 2.6 കോടി രൂപ ചെലവഴിച്ച് പുതിയ പാലം നിർമ്മിച്ചത്. 8 മീറ്റർ വീതം നീളമുള്ള രണ്ട് സ്പാനുകളിലായി നിർമ്മിച്ച പാലത്തിന് 16 മീറ്ററാണ് നീളം. ഇരുവശത്തും ഒന്നര മീറ്റർ വീതം നടപ്പാത യുള്ള പാലത്തിൽ ഏഴര മീറ്റർ വീതിയിലാണ് വാഹന ഗതാഗതം . പാലത്തിന് ഇരുകരയിലുമായി 150 മീറ്റർ നീളത്തിലുള്ള അപ്രോച്ച് റോഡുണ്ട്. ഇതിലാണ് വിള്ളൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |