ശ്രീകൃഷ്ണപുരം: തിരുവാഴിയോട്-മണ്ണാർക്കാട് പാതയിൽ ശ്രീകൃഷ്ണപുരം സൊസൈറ്റിപ്പടിയിൽ റേഷൻകടയ്ക്ക് മുൻവശം റോഡ് തകർന്ന് വലിയ കുഴി രൂപപ്പെട്ടത് വാഹന യാത്രികർക്ക് അപകട ഭീഷണിയാകുന്നു. മഴ കനത്തതോടെ റോഡിൽ രൂപപ്പെട്ട വലിയ കുഴിയിൽ വെള്ളം കെട്ടി നിൽക്കുന്നത് മൂലം ഇരുചക്ര വാഹനങ്ങൾ ഉൾപ്പടെ കുഴിയിൽ വീഴുന്നത് പതിവായി. ഏറെയും ഇരുചക്ര വാഹന യാത്രികരാണ് കുഴിയിൽപ്പെട്ടു റോഡിൽ മറിഞ്ഞു വീഴുന്നത്. നാട്ടുകാർ തക്ക സമയത്ത് രക്ഷപ്പെടുത്തുന്നത് മൂലമാണ് വലിയ അപകടങ്ങൾ ഒഴിവാകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |