തേഞ്ഞിപ്പലം: സഹപാഠിക്ക് വീടൊരുക്കാൻ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ച് ഹയർ സെക്കന്ററി വിദ്യാർത്ഥികൾ. ചേളാരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗം എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കാളികളായി. ജനകീയ സഹകരണത്തിലൂടെ നടക്കുന്ന വീട് നിർമ്മാണത്തിന് ഫണ്ട് തികയാതെ വന്നപ്പോഴാണ് ബിരിയാണി ചലഞ്ചുമായി രംഗത്തെത്തിയത്. സ്‌കൂൾ പി.ടി.എ പ്രസിഡന്റും ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ കള്ളിയിൽ ഫിറോസ് ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ കെ.സുദീശൻ, പ്രിൻസിപ്പൽ പി.ഒ.ലബീബ, ക്ലസ്റ്റർ കോഡിനേറ്റർ പി.കെ.സിനു, പ്രോഗ്രാം ഓഫീസർ സി.അല്ലിജ പങ്കെടുത്തു. വളണ്ടിയർമാരായ മുഹമ്മദ് തമീം, സുഹൈൽ, സ്വാതി രജിത്ത് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |