SignIn
Kerala Kaumudi Online
Sunday, 20 September 2026 2.35 PM IST

വളകിലുക്കം വാർഷികാഘോഷം

s
വളകിലുക്കം വാർഷികാഘോഷവും, വളകിലുക്കം സേവന പുരസ്‌കാര സമർപ്പണവും അഡ്വ സുജാത വർമ്മ ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: മലപ്പുറത്തെ വനിതകളുടെ ജില്ലാതല കൂട്ടായ്മയായ വളകിലുക്കം വനിതാ കൂട്ടായ്മ വാർഷികാഘോഷവും വളകിലുക്കം സേവന പുരസ്‌കാര സമർപ്പണവും നടന്നു. മലപ്പുറം ടോപ്പ് സ്‌കിൽ ടീച്ചേഴ്സ് ട്രെയിനിങ് സെന്റർ ഹാളിൽ സാമൂഹ്യപ്രവർത്തക അഡ്വ. സുജാത വർമ്മ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വളകിലുക്കം പ്രസിഡന്റ് ശോഭ വിജയൻ അദ്ധ്യക്ഷത വഹിച്ചു. വളകിലുക്കം ചെയർമാൻ മജീഷ്യൻ മലയിൽ ഹംസ, വളകിലുക്കം മുഖ്യരക്ഷാധികാരി മുംതാസ് ബഷീർ മച്ചിങ്ങൽ തുടങ്ങിയവർ സംസാരിച്ചു. വളകിലുക്കം സെക്രട്ടറി വി കെ ജമീല സ്വാഗതവും വളകിലുക്കം ഫൗണ്ടർ ഹസീന മലയിൽ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL