SignIn
Kerala Kaumudi Online
Sunday, 20 September 2026 1.40 PM IST

ശാസ്‌ത്രോത്സവം സംഘടിപ്പിച്ചു

perikkalloor
പെരിക്കല്ലൂർ സ്‌ക്കൂളിൽ നടന്ന സ്‌കൂൾ തല ശാസ്‌ത്രോസവത്തിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഹിമാനി തടാകപൊട്ടിത്തറി പ്രളയം സംബന്ധിച്ച പ്രൊജക്ട്

പെരിക്കല്ലൂർ: വിദ്യാർത്ഥികളിൽ ശാസ്ത്രീയ മനോഭാവവും ഗവേഷണ താല്പര്യവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ജി.എച്ച്.എസ്.എസ് പെരിക്കല്ലൂരിൽ ഈ വർഷത്തെ സ്‌കൂൾതല ശാസ്ത്രമേള പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു.
വാർഡ് മെമ്പർ ജിഷ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.എ. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

എം.പി. കൊച്ചുത്രേസ്സ്യ, സി.വി. രതീഷ്, ജി.ജി. ഗിരീഷ് കുമാർ, ഷിജു കൊച്ചുപുരയിൽ എന്നിവർ പ്രസംഗിച്ചു.

വിദ്യാർത്ഥികൾ തയ്യാറാക്കിയ വിവിധ ശാസ്ത്ര നിരീക്ഷണങ്ങളും മാതൃകകളും മേളയിൽ ഏറെ ശ്രദ്ധേയമായി. സീനിയർ അസിസ്റ്റന്റ് എ.പി. ഷിനോ ചടങ്ങിന് നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL