കോട്ടയം: വനിതാ ശിശു വികസന വകുപ്പിന്റെ ഉജ്ജ്വലബാല്യം പുരസ്കാരം-2025' കോട്ടയം ജില്ലയിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 6-18 വയസിനിടയിലുള്ളവരിൽ അസാധാരണ കഴിവ് തെളിയിച്ചവർക്കാണ് പുരസ്കാരം. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐടി മേഖല, കൃഷി, മാലിന്യസംസ്കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശിൽപനിർമ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നിവയിൽ ഒന്നിൽ അസാധാരണ കഴിവ് തെളിയിച്ചിട്ടുള്ളവരായിരിക്കണം. ഭിന്നശേഷിക്കാർക്കും പുരസ്കാരമുണ്ട്. അപേക്ഷാഫോം www.wcd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സെപ്തംബർ 10 വൈകിട്ട് അഞ്ചിനകം കളക്ട്രേറ്റിലെ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ ലഭിക്കണം: വിശദവിവരങ്ങൾക്ക് : 0481 2580548, 8281899464.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |