SignIn
Kerala Kaumudi Online
Thursday, 06 August 2026 3.02 PM IST

കാരക്കുളത്ത് ഗ്രീൻമാർട്ട്

manickpn

എലിക്കുളം : പഞ്ചായത്തിലെ കാരക്കുളത്ത് കർഷകരുടെ കൂട്ടായ്മയുടെ കാരക്കുളം ഗ്രീൻ മാർട്ട് മാണി സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രീൻ മാർട്ട് പ്രസിഡന്റ് റെജി മാത്യു പൊന്നിടത്തുകല്ലേൽ അദ്ധ്യക്ഷത വഹിച്ചു. എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യമുനാ പ്രസാദ് ആദ്യവില്പന നടത്തി. വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അഡ്വ.ജയദീപ് പാറയ്ക്കൽ, ഗീതാ സജി, പഞ്ചായത്തംഗങ്ങളായ ജോഷി കെ.ആന്റണി, വി.ഐ.അബ്ദുൽ കരീം, മറിയമ്മ ജോസഫ്, ജാൻസി ബേബി, കൃഷി ഓഫീസർ കെ.പ്രവീൺ, ജോമിച്ചൻ തെക്കേക്കുറ്റ്, ജോബിൻ പുളിമൂട്ടിൽ, ബാബു ജോൺ മാടപ്പള്ളിൽ, ഷാജി ഇടത്തിപ്പറമ്പിൽ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, GREEN MART
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ