കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം ആർ. ശങ്കർ സ്മാരക കൊട്ടാരക്കര താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാമത് സമാധി ദിനം 21ന് ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും. രാവിലെ 8ന് യൂണിയൻ മന്ദിരാങ്കണത്തിലുള്ള ഗുരുദേവ ക്ഷേത്രത്തിൽ ഗുരുഭാഗവത പാരായണം, ഗുരുപൂജ, പുഷ്പാർച്ചന, ഉപവാസ പ്രാർത്ഥന, പായസസദ്യ എന്നിവ ഉണ്ടാകും. ചടങ്ങുകൾ യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി ഇൻ ചാർജ് അഡ്വ.എൻ.രവീന്ദ്രൻ അദ്ധ്യക്ഷനാകും. യോഗം, യൂണിയൻ ബോർഡ് അംഗങ്ങളും വനിതാ യൂണിയൻ ഭാരവാഹികളും പങ്കാളികളാകും.
നെടുവത്തൂർ ശാഖ
നെടുവത്തൂർ 2519-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ 21ന് രാവിലെ 8ന് ഗുരുഭാഗവത പാരായണം, വൈകിട്ട് 5ന് കുടുംബ യൂണിറ്റ് അംഗങ്ങളുടെ പ്രാർത്ഥന, ഉപവാസ പ്രാർത്ഥന, ദീപാരാധന, പ്രസാദവിതരണം എന്നിവ നടക്കുമെന്ന് ശാഖാ പ്രസിഡന്റ് കെ.രാജേന്ദ്രബാബു, സെക്രട്ടറി വി.സുരേന്ദ്രൻ എന്നിവർ അറിയിച്ചു.
അമ്പലത്തുംകാല ശാഖ
അമ്പലത്തുംകാല 3063-ാം നമ്പർ ശാഖയിൽ സമാധി ദിനാചരണവും പ്രതിഭാ പുരസ്‌കാര വിതരണവും നടക്കും. രാവിലെ 8.30ന് ഗുരുഭാഗവത പാരായണം, ഉച്ചയ്ക്ക് 12ന് പായസസദ്യ, വൈകിട്ട് 3ന് സമൂഹപ്രാർത്ഥന എന്നിവ ഉണ്ടാകും. വൈകിട്ട് 4ന് ചേരുന്ന സമ്മേളനം യോഗം ബോർഡ് അംഗം അഡ്വ.പി.സജീവ് ബാബു ഉദ്ഘാടനം ചെയ്യും. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ. രാഘവൻ അദ്ധ്യക്ഷനാകും. യൂണിയൻ സെക്രട്ടറി ഇൻ ചാർജ് അഡ്വ. എൻ. രവീന്ദ്രൻ അവാർഡ് വിതരണം നിർവഹിക്കും. വൈസ് പ്രസിഡന്റ് സത്യശീലൻ, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ സന്താനവല്ലി തുടങ്ങിയവർ സംസാരിക്കും.
കാരുവേലിൽ ശാഖ
632-ാം നമ്പർ കാരുവേലിൽ ശാഖയിൽ 21ന് ഭക്തിനിർഭരമായ ചടങ്ങുകളോടെ സമാധി ദിനം ആചരിക്കും. ഗുരുഭാഗവത പാരായണം, സമൂഹപ്രാർത്ഥന, പുഷ്പാർച്ചന, പായസസദ്യ എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |