ഓച്ചിറ : നവോത്ഥാന നർത്തകൻ ഓച്ചിറ ശങ്കരൻകുട്ടിയുടെ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ നിർവഹിച്ചു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടി.ജെ. ഉണ്ണികൃഷ്ണൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മണപ്പള്ളി ഉണ്ണികൃഷ്ണൻ സ്വാഗതം ആശംസിച്ചു. ഓച്ചിറ ശങ്കരൻകുട്ടി നവോത്ഥാന നർത്തകൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാരം (33,333 രൂപയും പ്രശസ്തിപത്രവും) ഡോ. ചേരാവള്ളി ശശിക്ക് കെ. ജയകുമാർ സമ്മാനിച്ചു. ഡോ.എം.ജി.ശശിഭൂഷൺ മുഖ്യപ്രഭാഷണവും, ഡോ. ചേരാവള്ളി ശശി ഓച്ചിറ ശങ്കരൻകുട്ടി അനുസ്മരണ പ്രഭാഷണവും നടത്തി. കഥകളി പ്രചാരകൻ കൈപ്പുഴ നീലകണ്ഠൻ നമ്പൂതിരി, ചിത്രകാരൻ അശോക് ബാബു, കാഥിക തൊടിയൂർ വസന്തകുമാരി, ചരിത്രകാരൻ തോപ്പിൽ ലത്തീഫ്, സംഗീതജ്ഞ ഓച്ചിറ ശാന്തമ്മാൾ, സംഗീതജ്ഞൻ ചെമ്പകശ്ശേരി കൃഷ്ണൻ, നർത്തകി ഡോ. ദീപ ഉണ്ണിത്താൻ, കലാരത്നം ഓച്ചിറ ലീലാഭായി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഡോ. പി.ബി. രാജൻ, ജയചന്ദ്രൻ തൊടിയൂർ, അമ്പാട്ട് അശോകൻ, സഞ്ചാർ ശ്രീചന്ദ്രമോഹനൻ, ചങ്ങൻകുളങ്ങര ഗോപാലകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു. വരവിള ശ്രീനി നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |