SignIn
Kerala Kaumudi Online
Wednesday, 05 August 2026 10.50 AM IST

നവോ​ദയം ജന്മവാർഷികം

navodayam-
നീരാ​വിൽ നവോ​ദയം ഗ്രന്ഥ​ശാല 77 -ാമത് ജന്മ​വാർഷിക ദിനാഘോഷത്തി​ന്റെ ഭാഗ​മായി നടന്ന കുടുംബ സംഗമം മുതിർന്ന അംഗം എൻ.​ രാ​മ​ചന്ദ്ര പണി​ക്കർ ഉദ്ഘാ​ടനം ചെയ്യു​ന്നു

കൊല്ലം:നീരാ​വിൽ നവോ​ദ​യ ഗ്രന്ഥശാലയുടെ 77 -ാമത് ജന്മവാർഷിക ദിനാ​ഘോഷവും രോഗി​കൾക്കുള്ള ധന​സ​ഹായ വിത​ര​ണവും നട​ന്നു.
77 മൺ ചെരാ​തു​ക​ളിൽ ബാല​കലാവേദി അംഗ​ങ്ങൾ ദീപം തെളി​ച്ചു. തുടർന്ന് നടന്ന കുടുംബ സംഗമം മുതിർന്ന ഗ്രന്ഥ​ശാ​ലാംഗം എൻ.​രാ​മ​ച​ന്ദ്ര​പ​ണി​ക്കർ ഉദ്ഘാ​ടനം ചെയ്തു. ഗ്രന്ഥ​ശാ​ല​ പ്രസി​ഡന്റ് കെ.​എ​സ്.​ ബൈജു അദ്ധ്യ​ക്ഷത വഹി​ച്ചു. സെക്ര​ട്ടറി എസ്.​നാ​സർ, കായിക കലാ സമിതി പ്രസി​ഡന്റ് എസ്.​ അ​ജിത്ത്കുമാർ, മുൻ സെക്ര​ട്ടറി കെ.​സ​മീ​ന്ദ്രൻ, വനിത, ബാല​കലാവേദി ഭാര​വാ​ഹി​ക​ളായ ബാദുഷാ ബീവി, സജി​ത, അമേയ എന്നി​വർ ചട​ങ്ങു​കൾക്ക് നേതൃത്വം നൽകി. ഗ്രന്ഥ​ശാ​ല​യുടെ സാന്ത്വനം നിധിയിൽ നിന്ന് 16 പേർക്ക് ആശ്വാസ​ധനം വിത​രണം ചെയ്തു.


സ്വാതന്ത്ര്യ സമരചരിത്ര ക്വിസ്

കൊല്ലം: നീരാ​വിൽ നവോ​ദയം ഗ്രന്ഥ​ശാല സ്വാതന്ത്ര്യദിന​ത്തിൽ ജില്ല​യിലെ ഹൈസ്‌കൂൾ വിദ്യാർത്ഥി​കൾക്കായി സ്വാതന്ത്ര്യസമര ചരിത്ര ക്വിസ് നട​ത്തും. സ്‌കൂൾ ടീമു​കൾ 13ന് മുമ്പായി സെക്ര​ട്ടറി, നവോ​ദയം ഗ്രന്ഥ​ശാല, നീരാ​വിൽ, പെരി​നാട് പി.​ഒ, കൊല്ലം 691601 എന്ന വിലാ​സ​ത്തിലോ 04742703093, 9961034421 എന്നീ നമ്പ​രു​കളി​ രജി​സ്റ്റർ ചെയ്യ​ണം. ഒന്നാം സ്ഥാനം നേടുന്ന സ്‌കൂളിന് ഡി.​ ദി​ലീ​ഷ്‌ കു​മാർ സ്മാരക എവർ റോളിംഗ് ട്രോഫിയും ഒന്നും രണ്ടും മൂന്നും സ്ഥാന​ങ്ങൾ നേടുന്ന ടീമം​ഗ​ങ്ങൾക്ക് ക്യാഷ് അവാർഡും ബഹു​മ​തിപത്രവും പുസ്ത​കവും സമ്മാ​നിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL