SignIn
Kerala Kaumudi Online
Wednesday, 05 August 2026 10.50 AM IST

റോട്ടറി ക്ലബ്ബ് ഒഫ് കൊല്ലം പാലസ് സിറ്റി സ്ഥാനാരോഹണം

flelix-
ഫെലിക്സ് അലക്സ് ജോൺ (പ്രസിഡന്റ്)

കൊല്ലം: റോട്ടറി ക്ലബ്ബ് ഒഫ് കൊല്ലം പാലസ് സിറ്റി പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം കൊല്ലം റോട്ടറി കമ്മ്യൂണിറ്റി സെല്ലി​ൽ നടന്നു. ഗ്രാന്റ് മാസ്റ്റർ ഡോ. ജി.എസ്. പ്രദീപ്, റോട്ടറി ഡിസ്ട്രിക്ട് ഗവർണർ നോമിനി അഡ്വ. കെ.ജെ. രാജീവ് എന്നി​വർ മുഖ്യാതകഥി​കളായി​. പ്രസിഡൻറായി ഫെലിക്സ് അലക്സ് ജോണും സെക്രട്ടറിയായി അഡ്വ. സതീഷ് കുമാറും ട്രഷററായി ഡോ. വിജയൻ പിള്ളയും ചുമതലയേറ്റു. പിന്നണി ഗായിക പ്രൊഫ. ലതികയെ എക്സലൻസ് അവാർഡ് നൽകി ആദരിച്ചു. അഗ്നി രക്ഷാ സേന ഡയറക്ടർ ജനറലിന്റെ 2025ലെ ബാഡ്‌ജ് ഓഫ് ഓണറിന് അർഹരായ കൊല്ലം ഫയർ ആൻഡ് റെസ്ക്യൂ ടീമിലെ അഞ്ച് അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. മൂന്ന് ക്ലബ് അംഗങ്ങളുടെ മക്കൾക്ക് അക്കാഡമിക് എക്സലൻസ് അവാർഡ് നൽകി.

ക്ലബിന്റെ ഇൻസ്റ്റലേഷൻ സ്പെഷ്യൽ ബുള്ളറ്റിൻ 'ദി പാലസ് ക്രോണി​ക്കി​ൾ​' ബുള്ളറ്റിൻ എഡിറ്റർ പ്രൊഫ. ഡോ. സുരേഷ് കുമാർ റോട്ടറി അസിസ്റ്റന്റ് ഗവർണർ എൻ.പി. സജീവന് നൽകി പ്രകാശനം ചെയ്തു. പുതിയ ആറ് അംഗങ്ങൾക്ക് അഡ്വ. കെ.ജെ. രാജീവ് ബാഡ്‌ജ് നൽകി. ക്ലബിന്റെ വിവിധ പ്രോജക്ടുകളുടെ ഭാഗമായി ഇരുന്നൂറ് വൃക്ഷത്തൈകളുടെ വിതരണവും കന്റോൺമെന്റ് എൽ.പി സ്കൂളിലെ നൂറ്റി ഇരുപത് വിദ്യാർത്ഥികൾക്ക് യുണിഫോമും ആശ്രാമം ആശ്രയ ചാരിറ്റബിൾ സൊസൈറ്റിയിലെ കുട്ടികൾക്ക് ടീ ഷർട്ടും വിതരണം ചെയ്തു. ചിന്നക്കടയിലെ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്ററിലേക്ക് മരുന്നുകളും രോഗി പരിചരണ സാധനങ്ങളും നൽകി. രണ്ട് ക്യാൻസർ രോഗികൾക്കും വൃക്ക രോഗത്തിന് ഡയാലിസിസ് ചെയ്യുന്ന ഒരാൾക്കും സാമ്പത്തിക സഹായം നൽകി. ചടങ്ങിൽ പ്രൊഫ. ഡോ. ഡി. ഷൈൻ സ്വാഗതവും മുൻ അസിസ്റ്റന്റ് ഗവർണർ സഞ്ജീവ്കുമാർ ഇൻവോക്കേഷനും സെക്രട്ടറി അഡ്വ. എൻ. സതീഷ് കുമാർ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL