SignIn
Kerala Kaumudi Online
Wednesday, 05 August 2026 1.40 PM IST

വെണ്ടാർ അരീയ്ക്കൽ കലുങ്കിന് ശാപമോക്ഷം

photo
പുനർ നിർമ്മിച്ച വെണ്ടാർ അരീയ്ക്കൽ കലുങ്ക്

കൊട്ടാരക്കര: നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ വെണ്ടാർ അരീയ്ക്കൽ കലുങ്ക് പൊളിച്ച് പുതിയത് നിർമ്മിച്ചു. അനുബന്ധ റോഡിന്റെ നിർമ്മാണ ജോലികൾ കൂടി പൂർത്തിയാകുമ്പോൾ പ്രദേശത്തിന്റെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരമാകും. ഏറെക്കാലമായി തകർന്ന റോഡിലൂടെ സാഹസികമായാണ് നാട്ടുകാർ യാത്ര ചെയ്തിരുന്നത്. വെണ്ടാർ കോമളം ജംഗ്ഷൻ - അരീക്കൽ റോഡിൽ ശ്രീവിദ്യാധിരാജ എൽ.പി സ്കൂളിന് തൊട്ടടുത്തുള്ള കലുങ്ക് ഏറെ അപകടാവസ്ഥയിലായിരുന്നു.

 'കേരള കൗമുദി' വാർത്ത വഴികാട്ടിയായി

അര നൂറ്റാണ്ടിലധികം പഴക്കമുള്ള കലുങ്കിന്റെ അടിസ്ഥാനം ഉൾപ്പെടെ ഇളകിയ അവസ്ഥയിലായിരുന്നു. 2025 സെപ്തംബർ 10ന് 'നിലംപൊത്താൻ നാളെണ്ണി അരീയ്ക്കൽ കലുങ്ക്' എന്ന തലക്കെട്ടോടെ 'കേരള കൗമുദി' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മന്ത്രിയായിരുന്ന കെ.എൻ. ബാലഗോപാൽ ഇടപെട്ടാണ് കലുങ്ക് പുനർനിർമ്മിക്കാൻ തുക അനുവദിച്ചത്. റോഡ് നവീകരണത്തിനായി 60 ലക്ഷം രൂപയും വകയിരുത്തി. ഇപ്പോൾ കലുങ്കിന്റെ നിർമ്മാണ ജോലികൾ ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. നിലവിൽ സംരക്ഷണ ഭിത്തികളുടെയും കൈവരികളുടെയും നിർമ്മാണമാണ് നടക്കുന്നത്.

 ഗതാഗത തടസം

കലുങ്ക് നിർമ്മിക്കാനായി റോഡ് അടച്ചതോടെ പ്രദേശത്തെ യാത്രാ ദൂരിതമേറി. തൊട്ടടുത്ത എൽ.പി

സ്കൂളിന്റെ വാഹനത്തിന് വരുന്നതിനുപോലും ബുദ്ധിമുട്ടാണ്. കലുങ്ക് നിർമ്മാണം കഴിഞ്ഞിട്ടും

വാഹനങ്ങൾ കടന്നുപോകാൻ താത്കാലിക സംവിധാനം പോലും ഒരുക്കിയിട്ടില്ല.

 റോഡ് തകർന്ന് തരിപ്പണം

നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ കരുവായം വാർഡിലാണ് റോഡിന്റെ പ്രധാന ഭാഗമുള്ളത്. ശേഷിക്കുന്ന ഭാഗം കോട്ടാത്തല, തേവലപ്പുറം വാർഡുകളിലാണ്. റോഡ് പൂർണ്ണമായും പൊട്ടിപ്പൊളിഞ്ഞ് തീർത്തും നാശത്തിലായതിനാൽ നിലവിൽ കാൽനടയാത്ര പോലും പ്രയാസകരമായിരിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL