തൊടുപുഴ: സംഭവദിവസം മുതൽ തങ്ങൾ പറഞ്ഞത് ശരിയാണെന്ന് ഹൈക്കോടതിക്കും ബോദ്ധ്യപ്പെട്ടതായി സി.പി.എം തൊടുപുഴ ഈസ്റ്റ് ഏരിയ സെക്രട്ടറി ലിനു ജോസ് പറഞ്ഞു. പൊലീസുകാർക്കെതിരെ നടപടിയെടുത്തപ്പോൾ തന്നെ പൊതുപ്രവർത്തകർക്കും നാട്ടുകാർക്കുമെതിരെ രജിസ്റ്റർ ചെയ്തത് കള്ളക്കേസാണെന്ന് വ്യക്തമായതാണ്. പിന്നീടും കേസുമായി മുന്നോട്ടുപോകുകയായിരുന്നു പൊലീസ്. എന്നാൽ തത്കാലം നടപടികൾ വേണ്ടെന്ന ഹൈക്കോടതി നിർദേശം ഇത് അരക്കിട്ടുറപ്പിക്കുന്നതായും ലിനു പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |