ചെറുതോണി: വാഴത്തോപ്പ് പഞ്ചായത്തിലെ മണിയാറൻകുടി പെരിങ്കാല സെലീന ചാൾസ് മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് സന്ദർശനം നടത്തി. പെരിങ്കാല ആദിവാസി ഉന്നതിയിലെ 9 കുടുംബങ്ങളിലെ 29 പേരാണ് ക്യാമ്പിലുള്ളത്.ക്യാമ്പിൽ എല്ലാവിധ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്ന് കളക്ടർ അറിയിച്ചു. മരുന്നും ഭക്ഷണവും കുടിവെള്ളവും വൈദ്യുതിയും ഉറപ്പറക്കിയിട്ടുണ്ട്.ക്യാമ്പ് അംഗങ്ങളെ സന്ദർശിച്ച കളക്ടർ പക്ഷാഘാത ബാധിതനായ ലക്ഷ്മണന് കിടക്കാൻ കട്ടിൽ എത്തിച്ചു നൽകി.വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, പഞ്ചായത്തംഗങ്ങളായ സിബി തോമസ്, എസ്. രവി, ടിന്റു സുഭാഷ്, ഇടുക്കി തഹസിൽദാർ എസ്. സുഭാഷ്, ഡെപ്യൂട്ടി തഹസിൽദാർമാരായ ബിനു ലാൽ, ജെയിംസ്എന്നിവരും കളക്ടർക്കൊപ്പമുണ്ടായിരുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |