കട്ടപ്പന : വെള്ളയാംകുടി കാണക്കാലിപ്പടിക്കുസമീപം ദേശീയപാതയിലേക്ക് ഇടിഞ്ഞുവീണ മൺകൂന നീക്കാൻ നടപടിയില്ല. കനത്തമഴയെ തുടർന്ന് ഞായറാഴ്ച രാത്രിയാണ് വളവിലെ തിട്ടയിൽനിന്ന് വൻതോതിൽ മണ്ണിടിഞ്ഞ് റോഡിലേക്ക് പതിച്ചത്. വാഹനഗതാഗതം പുനസ്ഥാപിച്ചെങ്കിലും റോഡരികിൽ കൂടിക്കിടക്കുന്ന മണ്ണും കല്ലും കടപുഴകിവീണ മരവും നീക്കാൻ നടപടി സ്വീകരിച്ചിട്ടില്ല. ജില്ലയിലെ തിരക്കേറിയ പാതകളിലൊന്നാണിത്. അപകടസാദ്ധ്യത മേഖലയായ കാണക്കാലിപ്പടിയിലെ വളവിൽ കൂടിക്കിടക്കുന്ന മണ്ണ് നീക്കിയാൽ മാത്രമേ ഗതാഗതം സുഗമമാകൂ.റോഡിന്റെ അടിവശത്ത് ഒട്ടേറെ കുടുംബങ്ങൾ താമസിക്കുന്നുണ്ട്. കാലവർഷം ശക്തമായി തുടരുന്നതിനാൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായേക്കാമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. അടിയന്തരമായി മണ്ണും കല്ലും നീക്കണമെന്നാണ് ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |