SignIn
Kerala Kaumudi Online
Wednesday, 05 August 2026 10.50 AM IST

പ്ലീഡർ ടു ഡു വർക്ക് നിയമനം

ഇടുക്കി :ജില്ലയിലെ പീരുമേട്, ഇടുക്കി എന്നീ മുൻസിഫ് കോർട്ട് സെന്ററുകളിലെ പ്ലീഡർ ടു ഡു വർക്ക് തസ്തികയിലെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ളവരും ബാർ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത് 7 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയമുള്ളവരും 60 വയസ് കവിയാത്തവരുമായ അഭിഭാഷകർക്ക് അപേക്ഷിക്കാം.അപേക്ഷയോടൊപ്പം ജനനതീയതി, എന്റോൾമെന്റ് തീയതി, പ്രവർത്തി പരിചയം, ഫോൺ നമ്പർ, ഇമെയിൽ ഐ.ഡി, ഏത് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് എന്നിവ ഉൾപ്പെടുത്തി തയാറാക്കിയ വിശദമായ ബയോഡേറ്റയും ജനനത്തീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും, ബിരുദം, എന്റോൾമെന്റ്, സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും കൂടാതെ കൈകാര്യം ചെയ്തിട്ടുള്ള ഗൗരവ സ്വഭാവമുളള മൂന്ന് സെഷൻസ് കേസുകളുടെ ജഡ്ജ്‌മെന്റ് പകർപ്പുകളും സഹിതം 13 ന്വൈ കിട്ട് 5 ന് മുൻപായി ജില്ലാ കളക്ടറുടെ കാര്യാലയത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862232242, 04862232303.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL