
അമ്പലപ്പുഴ: കേപ്പ് കോളേജ് ഓഫ് എൻജിനീയറിംഗ് ആലപ്പുഴയിലെ നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) യൂണിറ്റ് 337, 558 എന്നിവയുടെയും സംസ്ഥാന സന്നദ്ധ രക്തധാന സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന സന്നദ്ധ രക്തധാന ക്യാമ്പ് കോളേജ് പ്രിൻസിപ്പൽ ഇൻചാർജ് പ്രൊഫ. സ്മിത എം ജാസ്മിൻ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ പ്രൊഫ. ഷൈയ്മ എ അദ്ധ്യക്ഷത വഹിച്ചു. രക്തദാന സമിതി സംസ്ഥാന പ്രസിഡന്റ് എം. മുഹമ്മദ് കോയ മുഖ്യ പ്രഭാഷണം നടത്തി. എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ പ്രൊഫ. ശേഖർ ജെ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |